Friday, December 16, 2011

റബ്ബര്‍ കൃഷി


ശാസ്ത്രനാമം : ഹിവിയ ബ്രസീലിയെന്‍സിസ്
സമുദ്രനിരപ്പു മുതല്‍ 500 മീറ്റര്‍ ഉയരം വരെയുള്ള സ്ഥലങ്ങളില്‍ വളര്‍ത്താവുന്ന നാണ്യവിള. 200 സെ.മീറ്ററില്‍ കുറയാത്ത മഴയും 2135 ഡിഗ്രി സെന്റിഗ്രേഡ് ഊഷ്മ പരിധിയും ഇതിന് അനുയോജ്യമാണ്. ഇന്ത്യയിലെ റബ്ബര്‍ കൃഷി പ്രദേശങ്ങളിലധികവും വെട്ടുകല്‍ മണ്ണുള്ളവയാണ്. നീര്‍വാര്‍ച്ചയുള്ള എക്കല്‍ മണ്ണും ചുവന്ന പശിമരാശി മണ്ണും ഇതിന് അനുയോജ്യമാണ്.
  • വംശവര്‍ധന
  1. നാട്ടിലും മറുനാട്ടിലുമുള്ള അംഗീകൃത ക്ളോണല്‍ വിത്തു തോട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ക്ളോണല്‍ വിത്തുകള്‍ വഴി
  2. ബഡ്ഡു തൈകള്‍ വഴി
  3. ടിഷ്യു കള്‍ച്ചര്‍ തൈകള്‍ വഴി
  • നടീല്‍ രീതികള്‍
ഇന്ത്യയിലെ റബ്ബര്‍ തോട്ടങ്ങളിലധികവും ചരിവുള്ള നിരപ്പല്ലാത്ത സ്ഥലങ്ങളിലാണ് വളരുന്നത്. ഇത്തരം സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മണ്ണു സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കൂടെ സ്വീകരിക്കണം.ഇന്ത്യയിലെ റബ്ബര്‍ തോട്ടങ്ങളിലധികവും ചരിവുള്ള നിരപ്പല്ലാത്ത സ്ഥലങ്ങളിലാണ് വളരുന്നത്. ഇത്തരം സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മണ്ണു സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കൂടെ സ്വീകരിക്കണം.
  • പുതയിടീല്‍
തൈകള്‍ക്കു ചുറ്റും അവയുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ കരിയിലയോ പുല്ലോ ആവരണ വിളകളുടെ അവശിഷ്ടമോ ഒക്കെ കൊണ്ടു പുതയിടാം. വരള്‍ച്ചയുടെ ആഘാതത്തില്‍ നിന്നു തൈകളെ രക്ഷിക്കാന്‍ നവംബര്‍ മാസം പുതയിടുന്നതാണു നന്ന്.
  • വളപ്രയോഗം
വളര്‍ച്ചയുടെ മൂന്നു പ്രധാന ഘട്ടങ്ങളിലായാണ് വളപ്രയോഗം നടത്തേണ്ടത്; നഴ്സറി, ചെറുതൈകള്‍, വളര്‍ന്ന മരങ്ങള്‍.
  • ടാപ്പിങ്

ബഡ്ഡ് ചെയ്ത് വളര്‍ത്തുന്ന മരങ്ങളില്‍ ബഡ്ഡ് സന്ധിയില്‍ നിന്നും 125 സെ.മീ. ഉയരത്തില്‍ തടിയ്ക്ക് 50 സെ.മീ. കടവണ്ണം വരുമ്പോള്‍ ടാപ്പിങ് തുടങ്ങാം. ടാപ്പിങ് നടത്താനുദ്ദേശിക്കുന്ന പ്രദേശത്തെ 70 % മരങ്ങളും ഈ വളര്‍ച്ചാഘട്ടത്തില്‍ എത്തിയിരിക്കണം. എന്നാല്‍ തൈയ്യായി നട്ടു വളര്‍ത്തുന്ന മരങ്ങള്‍ക്ക് സന്ധിയില്‍ നിന്ന് 50 സെ.മീ. ഉയരത്തില്‍ 55 സെ.മീ. കടവണ്ണമാണു വേണ്ടത്.

No comments: