Monday, January 21, 2013

തുമ്പൂർമുഴി എയ്റോബിക് കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം:


തുമ്പൂർമുഴി എയ്റോബിക് കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം:

1 ടാങ്കിന്റെ ഏറ്റവും അടിയിലായി 6 ഇഞ്ചു ഘനത്തിൽ പുതിയ ചാണകം നിറയ്ക്കുക..ബയോഗ്യാസ് സ്ലറി/ബാക്റ്റീരിയൽ കൾച്ചർ ആണെങ്കിൽ അടിയിൽ അതു ഒഴിച്ചുകൊണ്ടാവാം തുടക്കം,ഇതിലേ അണുജീവികൾ ആണ് കമ്പോസ്റ്റിങ്ങ് പ്രക്രിയനടത്തുക.

2 ചാണക അട്ടിക്കു മുകളിലായി 6 ഇഞ്ചു ഘനത്തിൽ നന്നായി ഉണങ്ങിയ ഇല,വൈയ്ക്കോൽ,ഉണക്കപ്പുല്ല്, ഉണങ്ങിയ ഓല,ചകിരി,കീറിയ ചെറു കടലാസ് കഷണങ്ങൾ എന്നിവ അട്ടിയാക്കി ഇടുക..പെരുകുന്ന അണുജീവികൾക്കുള്ള ഊർജ്ജം നൽകുന്ന കാർബൺ സങ്കേതമാണിത്...

3 ഇതിനു മുകളിൽ നമ്മുടെ ജൈവ മാലിന്യങ്ങൾ 6 ഇഞ്ചു ഘനത്തിൽ അടുത്ത അട്ടി യായി നിരത്തണം.മാലിന്യം ഉത്പാദിപ്പിക്കുന്നതനുസരിച്ച് നടുവിൽനിന്നും ഇട്ട് വശങ്ങൾ വരെ എത്തി 6 ഇഞ്ച് ആയശേഷം ഇതിനു മുകളിൽ അടുത്ത ചാണക അട്ടി നിറയ്ക്കാം.വിഘടനം നടക്കുമ്പോൾ ഇട്ട അട്ടി ദിവസങ്ങൾക്കുള്ളിൽ താഴേക്കു താഴുന്നതായി കാണാം..

4 ഇങ്ങനെ മൂന്നു അട്ടികൾ വീതം മുകളിൽ മുകളിലായി ഇട്ട് പെട്ടി നിറയുമ്പോൾ അതു 90 ദിവസത്തേക്ക് അനക്കാതെ വയ്ക്കുക.മഴവെള്ളം കുത്തി ഒലിക്കരുത്..ടാങ്കിന്റെ മൂന്നിലൊന്നായി ദ്രവിച്ച വസ്തുക്കൾ താഴും...

5 പുളിച്ച മണം,ഊറൽ എന്നിവ ഓക്സിജന്റെ അഭാവം കാണിക്കുന്നതിനാൽ ഒരു കമ്പി കൊണ്ട് കുത്തിയിളക്കി വായൂ കടത്തിവിടണം.ഒരു കാരണവശാലും ടാങ്കിന്റെ വശങ്ങളിലേ ദ്വാരങ്ങൾ അടയ്ക്കരുത്..

6 90 ദിനം കഴിഞ്ഞാൽ പെട്ടിതുറന്ന് വളം പുറത്തെടുക്കാം.ഇതു നിരത്തി ഇർപ്പം കളഞ്ഞ് പഴയ ദിനപ്പത്രം കൊണ്ടുണ്ടാക്കിയ പായ്ക്കറ്റിലാക്കി സൂക്ഷിക്കാം.എന്തുകൊണ്ട് തുമ്പൂർമുഴി മോഡൽ?*പരിസ്തിതി സൌഹ്രുദപരം*ദുർഗന്ധമേയില്ല,ചീയൽ ഇല്ലാത്തതിനാലും,ഓക്സിജന്റെ സാന്നിദ്ധ്യത്തിൽ വിഘടനം നടക്കുന്നതിനാലും ദുർഗന്ധം ഉണ്ടാവില്ല*ഒരാഴ്ച നിലനിൽക്കുന്ന ഉയർന്ന താപനിലയിൽ (75 ഡിഗ്രി സെന്റിഗ്രേഡ്)രോഗകീടങ്ങൾ നിലനിൽക്കുനില്ല,ഇച്ച ശല്യം ഉണ്ടാവുന്നില്ല.പരാദവളർച്ചയും നടക്കില്ല.* ലളിതമായി ആർക്കും അട്ടിയിടാവുന്നതിനാൽ തൊഴിലാളികൾ ആവശ്യം വരുന്നില്ല.*ചിലവുകുറഞ്ഞ ഇതിൽ എടുത്തുമാറ്റാവുന്നടാങ്കായതിനാൽപലയിടത്തേക്കും മാറ്റിവയ്ക്കാം